കൊല്ലം: വിസയും മതിയായ യാത്രാരേഖകളുമില്ലാതെ കോട്ടയ്ക്കകം ഭാഗത്ത് താമസിച്ചിരുന്ന എത്യോപ്യൻ പൗരനെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. എത്യോപ്യയിലെ അഡിസ് അബാബ സ്വദേശിയായ ഹബ്താമു നിഗുസ് (25) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 11.43ഓടെയാണ് സംഭവം.
കോട്ടയ്ക്കകത്തെ സ്വകാര്യ കെട്ടിടത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇവിടെ എത്തിയ പൊലീസ് പാസ്പോർട്ടും വിസയും മറ്റ് യാത്രാരേഖകളും ആവശ്യപ്പെട്ടു. മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്ന പാസ്പോർട്ടിന്റെ മുൻവശം മാത്രമാണ് കാണിച്ചത്. വിസയോ മറ്റ് തിരിച്ചറിയൽ രേഖകളോ കൈവശമില്ലെന്ന് കണ്ടെത്തിയതോടെ കസ്റ്റഡിയിലെടുത്തു. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ എങ്ങനെ രാജ്യത്ത് എത്തി എന്നതടക്കമുള്ള വിവരങ്ങൾ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അനൗൺസ്മെന്റിൽ പിടിവീണു
കോട്ടയ്ക്കകം വാർഡിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന മാരത്തണിൽ ഹബ്താമു പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു. എത്യോപ്യൻ പൗരന് രണ്ടാം സ്ഥാനം ലഭിച്ചെന്ന അനൗൺസ്മെന്റ് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സംഘം ശ്രദ്ധിച്ചതോടെയാണ് ഇയാളെക്കുറിച്ച് അന്വേഷിച്ചത്. തുടർന്നാണ് സംഘാടകരുടെ സാന്നിദ്ധ്യ താമസസ്ഥലത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |