ശാസ്‌താംകോട്ട :എസ്.എൻ.ഡി. പി യോഗം കുന്നത്തൂർ യൂണിയനിൽ 172-ാം ശ്രീ നാരായണ ഗുരു ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരു കീർത്തി പുരസ്‌കാര വിതരണം നടത്തി. യൂണിയൻ അതിർത്തിയിലെ 38 ശാഖകളിലെയും എസ്.എസ്.എൽ.സി , പ്ളസ് ടു ക്ലാസുകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും വിവിധ അക്കാഡമിക് മികവു തെളിയിച്ചവരെയും വിവിധ മേഖലയിൽ പ്രാവീണ്യം നേടിയവരെയും ഗുരു കീർത്തി പുരസ്കാരം നൽകി ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ഇൻ ചാർജ് റാം മനോജ് സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. ഡി .സുധാകരൻ, വി.ബേബികുമാർ, യൂണിയൻ കൗൺസിലർമാരായ അഡ്വ. സുഭാഷ് ചന്ദ്രബാബു, പ്രേം ഷാജി, സജീവൻ, എന്നിവർ സംസാരിച്ചു. പഞ്ചായത്തു കമ്മിറ്റി അംഗം രഞ്ജിത്ത് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |