കുളത്തൂപ്പുഴ: നിർമ്മാണം പൂർത്തിയാക്കിയ എൻ.എസ്.എസ് കരയോഗം മന്ദിരത്തിന്റെ ചുറ്റുമതിൽ സമർപ്പണവും ഓണാഘോഷവും സംഘടിപ്പിച്ചു കുളത്തൂപ്പുഴ ആറ്റിന് കിഴക്കേകര ശ്രീ അയ്യപ്പവിലാസം എൻ.എസ്.എസ് കരയോഗത്തിൽ സംഘടിപ്പിച്ച പരിപാടി പത്തനാപുരം താലൂക്ക് യൂണിയൻ അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ കരിക്കത്തിൽ തങ്കപ്പൻ പിളള ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് അത്തപ്പൂക്കളം, ഓണസദ്യ, കലാപരിപാടികൾ, ആദരിക്കൽ, സമ്മാനദാനം എന്നിവ നടന്നു. കരയോഗം പ്രസിഡന്റ് കെ.ജി.ബിജു അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അനിൽകുമാർ, ഭരണസമിതി അംഗം ജി.ഷന്മുഖൻപിള്ള,യൂണിയൻ പ്രതിനിധി ഇല്ലിക്കുളം ജയകുമാർ, താലൂക്ക് വനിതാസമാജം പ്രസിഡന്റ് എസ്.വിജയകുമാരി, കോ ഓർഡിനേറ്റർ മിനി.ബി.നായർ, കരയോഗം സെക്രട്ടറി എൻ.രവീന്ദ്രൻപിളള, ട്രഷറർ ബി.രവീന്ദ്രൻപിളള, വൈസ് പ്രസിഡന്റ് ധനുഷ് കൃഷ്ണൻ, വനിതാസമാജം പ്രസിഡന്റ് സരസ്വതിഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |