SignIn
Kerala Kaumudi Online
Tuesday, 22 September 2026 4.20 AM IST

പനിയും ദേഹവേദനയും എന്ത് എമർജൻസി, നോക്കാൻ നേരമില്ല!

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോകടർ വിവാദത്തിൽ

കൊല്ലം: പനിയും ശരീരം വേദനയുമായി കഴിഞ്ഞ ദിവസം വൈകിട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് 'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന പ്രതികരണവുമായി വനിതാ ഡോക്ടർ! പനിയും ശരീരം വേദനയും എന്ത് എമർജൻസിയാണെന്ന് ഡോക്ടർ ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആശുപത്രി സൂപ്രണ്ട് വനിതാ ഡോക്ടർക്കെതിരെ ഡി.എം.ഒക്ക് നടപടി ശുപാർശ നൽകി.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.രേഖാ കൃഷ്ണനാണ് രോഗിയോട് തട്ടിക്കറയത്. എമർജൻസി അസുഖക്കാർ മാത്രം എത്തിയാൽ മതിയെന്നും, പനി എമർജൻസി അല്ലെന്നും ഡോക്ടർ പറഞ്ഞു. നോക്കാൻ സൗകര്യമില്ലെന്നും ഡോക്ടർ പറയുന്നുണ്ട്. ഹൃദയസംബന്ധമായ അസുഖമുള്ളയാളാണെന്നും ശരീര വേദനയുണ്ടെന്നും രോഗിയുടെ ഭാര്യ ഡോക്ടറോട് പറഞ്ഞപ്പോൾ കളിയാക്കുന്ന നിലയിലാണ് ഡോക്ടറുടെ പ്രതികരണമുണ്ടായത്. ദൃശ്യങ്ങളിലുള്ള രോഗി ഇതുവരെ പരാതി നൽകിയിട്ടില്ല.

ഡോക്ടറുടെ മോശം പെരുമാറ്റം സംബന്ധിച്ച് മുൻപ് പരാതികൾ ഉണ്ടായതിനെത്തുടർന്ന് 15 ദിവസം മുൻപ് ആരോഗ്യ വകുപ്പിന്റെ വിജിലൻസ് സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. മറ്റൊരു പരാതിയിൽ ഡോ. രേഖ കൃഷ്ണനെതിരെ ഡി.എം.ഒ അന്വേഷണം നടത്തുന്നുമുണ്ട്. ഡോ.രേഖ കൃഷ്ണനെ സർവീസിൽ നിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നെടുവത്തൂർ ശിവകുമാർ ആരോഗ്യ മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകി. ഡോ. രേഖ കൃഷ്ണനെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ. നിബിൻ കൃഷ്ണ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL