SignIn
Kerala Kaumudi Online
Wednesday, 02 September 2026 12.25 AM IST

അഞ്ചൽ സെന്റ്മേരീസ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി

photo
അഞ്ചൽ സെന്റ്മേരീസ് പള്ളിയിൽ പെുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ബോവസ് മാത്യു കൊടിയേറ്റ് കർമ്മം നിർവഹിക്കുന്നു. ട്രസ്റ്റി ഡോ.കെ.വി. തോമസ് കുട്ടി,ഫാ. ഗീവർഗ്ഗീസ് കുറ്റിവടക്കതിൽ, ഫാ. വർഗ്ഗീസ് മലയിൽ തുടങ്ങിയവർ സമീപം

അഞ്ചൽ : സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എട്ടുനോമ്പിന് തുടക്കം കുറിച്ച് കൊടിയേറി. പള്ളി വികാരി ഫാ. ബോവസ് മാത്യു കൊടിയേറ്റ് നിർവഹിച്ചു. സഹവികാരി ഫാ.ഗീവർഗ്ഗീസ് കുറ്റി വടക്കേതിൽ, ഫാ.വർഗ്ഗീസ് മലയിൽ എന്നിവർ സഹകാർമ്മികരായിരുന്നു. എല്ലാ ദിവസവും വൈകിട്ട് 4.30 ന് സന്ധ്യാപ്രാർത്ഥനയും നവനാൾ പ്രാർത്ഥനയും കുർബാനയും നടക്കും. 8ന് വൈകിട്ട് 5ന് കുർബാനയും തുടർന്ന് മെഴുകുതിരി പ്രദക്ഷിണവും നടക്കും. പള്ളിയിൽ നിന്നും പുറപ്പെട്ട് ആർ.ഓ ജംഗ്ഷൻ വഴി തിരികെ മേരീമാതാ പള്ളി കുരിശ്ശടി വരെ പോയി പള്ളിയിൽ തിരികെ എത്തും. സമാപന ദിവസമായ 9ന് രാവിലെ 7 ന് കുർബാനയ്ക്ക് മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ നേതൃത്വം നൽകും. തുടർന്ന് നേർച്ചവിളമ്പ് നടക്കും. എല്ലാ ദിവസവും രാവിലെ 9 മുതൽ 1 മണിവരെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഢജപമാലയും നടക്കും. പെരുന്നാൾ പരിപാടികൾക്ക് ഫാ. ബോവസ് മാത്യു, സഹവികാരി ഫാ. ഗീവർഗ്ഗീസ് കുറ്റി വടക്കേതിൽ, ട്രസ്റ്റി ഡോ.കെ.വി.തോമസ് കുട്ടി, മനോജ് എബ്രഹാം, ജോർജ്ജ് പി.ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL