SignIn
Kerala Kaumudi Online
Wednesday, 02 September 2026 5.43 PM IST

ഐ.ജി ഷെഫിൻ അഹമ്മദിന് ഔദ്യോഗിക യാത്രാമൊഴി​

photo-
കഴിഞ്ഞ ദിവസം അന്തരിച്ച ഒഡീഷ കേഡർ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥൻ കട്ടക്ക് സി.ഐ.ഡി ക്രൈംബ്രാഞ്ച് ഐ.ജി കെ. ഷെഫിൻ അഹമ്മദിന് കേരള പൊലീസി​ന്റെ ഗാർഡ് ഒഫ് ഓണർ

ക്ലാപ്പന: കഴിഞ്ഞ ദിവസം അന്തരിച്ച ഒഡീഷ കേഡർ മലയാളി ഐ.പി.എസ് ഉദ്യോഗസ്ഥൻ കട്ടക്ക് സി.ഐ.ഡി ക്രൈംബ്രാഞ്ച് ഐ.ജി കെ. ഷെഫിൻ അഹമ്മദിന്റെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവി​ലെ 11ന് ക്ലാപ്പനയിലെ കുടുംബ വീടായ കൊട്ടയ്ക്കാട്ട് എത്തിച്ച് പൊതുദർശനത്തിനു വച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ സി.ദിവാകരൻ, ജെ. മെഴ്‌സിക്കുട്ടിയമ്മ, മുൻ എം.പി എ.എം. ആരിഫ്, ഐ. എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്.സുജാത, ജില്ലാസെക്രട്ടറി എസ്. സുദേവൻ, ജില്ലാ പഞ്ചായത്ത് അംഗം വരുൺ ആലപ്പാട്, സി.പി.എം ഏരിയ സെക്രട്ടറി എ. അനിരുദ്ധൻ, പി.ആർ. വസന്തൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകല, ഒഡീഷ എ.ഡി.ജി.പി അരുൺ ഖോപ്ര, ഐ.ജി സേതുരാമൻ, ദക്ഷിണ മേഖല ഐ.ജി സ്പർജൻ കുമാർ, എറണാകുളം സി​റ്റി പൊലീസ് കമ്മി​ഷണർ കാളിരാജ് മഹേഷ്കുമാർ, ട്രാൻസ്പോർട്ട് കമ്മി​ഷണർ നാഗരാജ്, ടെമ്പിൾ ഡി.സി.പി വിനോദ്, ക്രൈംബ്രാഞ്ച് എസ്.പി ആർ. ശ്രീകുമാർ, കൊല്ലം സിറ്റി പൊലീസ് കമ്മി​ഷണർ ഹേമലത, സ്‌റ്റേറ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഷാഫി, കൊല്ലം ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് എ.സി.പി രജീഷ്‌ കുമാർ, കരുനാഗപ്പള്ളി എ.സി.പി ആർ വിനോദ് കുമാർ, കരുനാഗപ്പള്ളി സി.ഐ ഗോപകുമാർ എന്നി​വരുൾപ്പെടെ നൂറുകണക്കി​നാളുകൾ ആദരാഞ്ജലി​ അർപ്പി​ച്ചു.

അടൂർ കെ.എ.പി. ക്യാമ്പിലെ മൂന്നാം ബറ്റാലിയനിൽ നിന്ന് ഫ്യൂണറൽ ഓഫീസർ എസ്. വിജയചന്ദ്രന്റെ നേതൃത്വത്തിൽ ഗാർഡ് ഒഫ് ഓണർ നൽകി. തുടർന്ന് ക്ലാപ്പന ജൂമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL