SignIn
Kerala Kaumudi Online
Sunday, 13 September 2026 8.23 AM IST

കാറുകൾ കൂട്ടിയിടിച്ചു, സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

ചാത്തന്നൂർ: മൈലക്കാട് കാറുകൾ കൂട്ടിയിടിച്ചതി​നെ തുടർന്നുണ്ടായ സംഘർഷത്തി​ൽ മൂന്ന് പേർക്ക് പരിക്ക്. ചവറ സ്വദേശികളായ മിലിട്ടറി ഉദ്യോഗസ്ഥൻ മനീഷ് (29), അരുൺബാബു, അനന്തകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.

തി​ങ്കളാഴ്ച രാത്രി പത്തരയോടെ തിരുവനന്തപുരം ഭാഗത്ത് നിന്നു വന്ന, ചവറ സ്വദേശികൾ സഞ്ചരിച്ച കാർ മറ്റൊരു കാറിൽ തട്ടിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കത്തിനിടെ പ്രദേശവാസികളായ നാല് പേർ സംഭവസ്ഥലത്ത് എത്തിയപ്പോൾ കാർ യാത്രക്കാരുമായി തർക്കമുണ്ടായി​. തുടർന്നാണ് സംഘർഷമുണ്ടായത്. പരിക്കേറ്റവർ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ചാത്തന്നൂർ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് മേൽനടപടികൾ സ്വീകരിച്ചു. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണ നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL