പരവൂർ: ലഹരി മരുന്നടിച്ച് കിറുങ്ങി നടക്കുന്ന കുട്ടി സംഘങ്ങളെ പിടികൂടാതെ പൊലീസും എക്സൈസും. പരവൂരിലെയും
നെടുങ്ങോലം മേഖലയിലെയും തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം ആശങ്കജനകമായി വർദ്ധിക്കുന്നുണ്ട്.
ഇവിടെ നിന്നു വരുന്ന ക്രിമിനൽ കേസുകളിൽ കുട്ടികളുടെ പങ്ക് കൂടുകയാണ്. പരവൂർ മുൻസിപ്പാലിറ്റിയിലെ
പെരുമ്പുഴ പ്രദേശത്ത് നിന്നുള്ള കുട്ടികൾ ആലപ്പുഴയിൽ പോയി ക്വട്ടേഷൻ കൊലപാതകം കൂടി നടത്തിയതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാർ. സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ആദ്യം ലഹരിക്ക് അടിമകളാക്കി പിന്നീട് ലഹരി വസ്തുക്കളുടെ വില്പനയ്ക്ക് ഉപയോഗിക്കുന്നതായി പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കഞ്ചാവ് ഉപയോഗം വ്യാപകമായതിന് പിന്നാലെ സിന്തറ്റിക് ഡ്രഗ്സുകളും യുവാക്കൾക്കിടയിൽ കൂടുതലായി പ്രചരിക്കുന്നുണ്ട്.
എക്സൈസ്, പൊലീസ് വകുപ്പുകളുടെ വർഷാവർഷമുള്ള റിപ്പോർട്ടിൽ ഇക്കാര്യം പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ
പൊലീസ് ലഹരിമരുന്ന് മാഫിയാ സംഘാംഗങ്ങളായ വിദ്യാർത്ഥികളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചതല്ലാതെ മറ്റൊരു നടപടികയും ഉണ്ടായിട്ടില്ല. മയക്കുമരുന്ന് കേസുകളിലെ രാക്ഷ്ട്രീയ ഇടപെടൽ ആണ് അന്വേഷണത്തിൽ പൊലീസിനുണ്ടാവുന്ന പ്രതിസന്ധി. പരവൂരിലെയും നെടുങ്ങോലത്തെയും സ്കൂളുകൾ കേന്ദ്രീകരിച്ചും ലഹരിമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നതിന് നിർണായക തെളിവുകൾ നാട്ടുകാർ പൊലീസിന് കൈമാറിയിട്ടും അന്വേഷണം പാതി വഴിക്ക് നിലച്ചു.
ലഹരി മരുന്നുമായി വിൽപ്പന നടത്തുന്ന കുട്ടികൾ ദിവസവും വാഹനങ്ങൾ മാറുന്നതാണ് പിടികൂടാനുള്ള പ്രധാന
തടസമെന്ന് പൊലീസ് പറയുന്നു. പൊലീസും എക്സൈ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |