SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.22 AM IST

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം; ശോഭായാത്രകൾക്ക് നാട് ഒരുങ്ങി

കരുനാഗപ്പള്ളി: ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാളെ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കായി കരുനാഗപ്പള്ളിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ജന്മാഷ്ടമിയെ വരവേൽക്കാൻ പ്രദേശത്തെ മുഴുവൻ ക്ഷേത്രങ്ങളും തയ്യാറായിക്കഴിഞ്ഞു. ആഘോഷങ്ങളുടെ പ്രചരണാർത്ഥം ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 250-ഓളം കേന്ദ്രങ്ങളിൽ പതാകകൾ ഉയർത്തി. 'മായാവിട്ടുണരൂ.. മാനവനായ് വളരൂ' എന്നതാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി സന്ദേശം. അമൃതപുരിയിൽ നടക്കുന്ന വിവിധ ആഘോഷ പരിപാടികൾക്ക് മാതാ അമൃതാനന്ദമയി ദേവി നേതൃത്വം നൽകും.ജന്മാഷ്ടമിയോട് അനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് നാടെങ്ങും ഒരുക്കിയിരിക്കുന്നതെന്ന് കരുനാഗപ്പള്ളി ഖണ്ഡ് ആഘോഷ പ്രമുഖ് ഹരിലാൽ അറിയിച്ചു.

 വിവിധ മണ്ഡലങ്ങളിലെ ശോഭായാത്രകൾ:

  • കരുനാഗപ്പള്ളി നഗരസഭ: എളശ്ശേരി മഠം, നമ്പർ വികാല, ആൽത്തറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തുറയിൽ കുന്ന്, ആലുംകടവ്, പണിക്കർ കടവ്, നെടിയവിള ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ താച്ചയിൽ ജംഗ്ഷനിൽ സംഗമിക്കും. തുടർന്ന് പുല്ലംപ്ലാവിൽ ക്ഷേത്രം, കണ്ണമ്പള്ളി ക്ഷേത്രം, കരിമ്പാലിൽ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകളുമായി യോജിച്ച്, മരുതൂർകുളങ്ങര വഴി കരുനാഗപ്പള്ളി മഹാദേവർ ക്ഷേത്രത്തിൽ സമാപിക്കും.

  • ഇടക്കുളങ്ങര: മഠത്തിൽ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വേട്ടാക്കോട് വഴി മുരുകാലയം ജംഗ്ഷനിലെത്തി, അപ്പിച്ചേത്ത് ക്ഷേത്രം, പുത്തൻകുളത്ത് നിന്നുള്ള ശോഭായാത്രകളോട് ചേർന്ന് ഇടക്കുളങ്ങര ക്ഷേത്രത്തിൽ സമാപിക്കും.

  • തൊടിയൂർ: കല്ലുകടവ്, മാരാരിത്തോട്ടം ക്ഷേത്രം, മുഴങ്ങോടി, വേങ്ങറ അംബേദ്കർ കോളനി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കൊറ്റിനകാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.

  • മാലുമ്മേൽ: അംബിരേത്ത് ക്ഷേത്രത്തിൽ നിന്നാരംഭിച്ച് മാലുമ്മേൽ ക്ഷേത്രത്തിൽ സമാപിക്കും.

  • പാവുമ്പ: തെക്കടുത്ത ഭദ്രകാളി ക്ഷേത്രം, തണ്ണീർക്കര ക്ഷേത്രം, അഴകിയകാവ് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മണപ്പള്ളി വഴി പറമ്പത്ത് കുളങ്ങര ക്ഷേത്രത്തിലെത്തും. തുടർന്ന് കോരമംഗലത്തുകാവ്, ചിറക്കൽ, കാളിയൻചെന്ത ഭാഗങ്ങളിൽ നിന്നുള്ള ശോഭായാത്രകളുമായി യോജിച്ച് പാലമൂട്ടിൽ സംഗമിച്ച് മഹാശോഭായാത്രയായി തൃപാവുമ്പ മഹാക്ഷേത്രത്തിൽ സമാപിക്കും.

  • തഴവ: വിളയിൽ ക്ഷേത്രം, പ്ലാവണ്ണൂർ, വളാലിൽ ആൽത്തറ ഗണപതി ക്ഷേത്രം, പുലിമുഖത്ത് ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രം, ചരക്കത്തിൽ ശ്രീ ഭഗവതി ക്ഷേത്രം, മാമ്പുഴ, കുഴിക്കാല, മൂപ്പൻചേരിയിൽ ഗുരുമന്ദിരം, ആൽത്തറമോടു മുത്താരം ക്ഷേത്രം, പാറപ്പുറത്ത് കാവ് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വലിയകുറ്റിപ്പുറം വഴി തഴവ ആൽത്തറമൂട്ടിലെത്തി തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.

  • ആദിനാട്: വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കൊച്ചുമാമൂട്ടിൽ സംഗമിച്ച് ശക്തികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. മാവോലിൽ, വീട്ടിനാൽകാവ്, ഇടശേരി മഠം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകളും കൊച്ചുമാമൂട്ടിൽ സംഗമിക്കും.

  • പുന്നക്കുളം: പുന്നക്കുളത്ത് നിന്നാരംഭിച്ച് പുതിയകാവിൽ സംഗമിച്ച് പുതിയകാവ് ഭഗവതീക്ഷേത്രത്തിൽ സമാപിക്കും.

  • കുലശേഖരപുരം: മണ്ണടിശ്ശേരിൽ, കുറുങ്ങപ്പള്ളി, ചങ്ങൻകുളങ്ങര മഹാദേവ ക്ഷേത്രം, വവ്വക്കാവ് തയ്യിൽ ക്ഷേത്രം, കൊടിക്കര ഭുവനേശ്വരീ ക്ഷേത്രം, അമ്പീലേത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വവ്വക്കാവിൽ സംഗമിച്ച് പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിക്കും.

  • ഓച്ചിറ: വലിയകുളങ്ങര ദേവി ക്ഷേത്രം, കൊറ്റംപള്ളി തഴക്കുഴി ഭഗവതി ക്ഷേത്രം, വായനകം മാടവന ദേവി ക്ഷേത്രം, പായിക്കുഴി ഇടിച്ചിലേത്തു ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ ഓച്ചിറ കല്ലൂർമൂക്കിൽ സംഗമിച്ച് പരബ്രഹ്മക്ഷേത്രത്തിൽ സമാപിക്കും.

  • ക്ലാപ്പന: വരവിള, മഞ്ഞാടിമുക്ക്, വള്ളിക്കാവ്, മഠത്തിൽമുക്ക്, തോട്ടത്തിൽമുക്ക്, പള്ളികടവ്, ആയിരംതെങ്ങ്, പാട്ടത്തിൽകടവ്, കൊച്ചാളത്ത് കറുത്തേരിയിൽ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ തോട്ടത്തിൽമുക്കിൽ സംഗമിച്ച് വരവിള ഭരണിക്കാവ് ദേവീക്ഷേത്രത്തിൽ സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL