SignIn
Kerala Kaumudi Online
Saturday, 05 September 2026 4.47 AM IST

സി.പി.എെ  ഐക്യദാർഢ്യ പ്രകടനവും യോഗവും

ഓച്ചിറ: സി.പി.എെ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൗണിൽ പ്രകടനവും യോഗവും നടന്നു. കാർത്തിക ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം ഓച്ചിറ ടൗണിൽ സമാപിച്ചു. തുടർന്ന് നടന്ന ഐക്യദാർഢ്യ യോഗത്തിൽ കെ.നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ഓച്ചിറ മണ്ഡലം സെക്രട്ടറി എസ്. കൃഷ്ണകുമാർ സ്വാഗതം ആശംസിച്ചു. യോഗം സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കടത്തൂർ മൻസൂർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.പി.വിശ്വവത്സലൻ, കെ.ജി.സന്തോഷ്, സുഗതൻ, ആർ.നിധിൻ രാജ്, പി.കെ.വിക്രമൻ തുടങ്ങിയവർ സംസാരിച്ചു. ജനാർദ്ദനൻ പിള്ള, ബർണാഷ് തമ്പി, ശ്രീദേവി മോഹൻ, രാജൻ പിള്ള കടത്തൂർ, അബ്ദുൽ കരീം, ഹസീന നൗഷാദ്, സുനിത റസലത്ത് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL