കൊട്ടാരക്കര: കേരളത്തിന്റെ റെയിൽവേ അവകാശങ്ങൾ കവർന്നെടുക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ കോൺഗ്രസ് കൊട്ടാരക്കര, എഴുകോൺ ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധ സമ്മേളനം യു.ഡി.എഫ് ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജയപ്രകാശ് നാരായണൻ, ചിറയത്ത് അജിത്കുമാർ, പി.എസ്. അദ്വാനി, എഴുകോൺ സന്തോഷ്, പാത്തല രാഘവൻ, ഓ. രാജൻ, ജ്യോതി, ആതിര ജോൺസൺ, കോശി കെ. ജോൺ, വേണു അവണൂർ, കണ്ണാട്ടുരവി, കെ.ജി. അലക്സ്, സാംസൺ വാളകം, പി. ബാബു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |