കൊല്ലം: ജാതിയും മതവുമില്ലാതെ എല്ലാവരെയും ഒന്നായി കാണുന്നതിന് ഈ കാലഘട്ടത്തിലും സ്വാമി വിവേകാനന്ദന്റെ ആദർശങ്ങളും ദർശനങ്ങളും പ്രസക്തമാണെന്ന് കൊല്ലം മേയർ എ.കേ. ഹഫീസ് പറഞ്ഞു. വിവേകാനന്ദ സാംസ്കാരിക വേദി കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച വിവേകാനന്ദ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി മത ഭേദമന്യേ എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയുന്നുണ്ടെന്നും മേയർ പറഞ്ഞു. കുളത്തൂർ രവി അദ്ധ്യക്ഷനായി. വിവേകാനന്ദ പുരസ്കാരം ഡോ. വി.കെ. ജയകുമാറിനും ക്ഷേത്രരത്ന പുരസ്കാരം മുഖത്തല നീലമന ഇല്ലത്ത് വൈകുണ്ഠം വിഷ്ണുദത്ത് നമ്പൂതിരിക്കും വിദ്യരത്ന പുരസ്കാരം പട്ടത്താനം ഗവ. എസ്.എൻ.ഡി.പി സ്കൂളിന് വേണ്ടി എച്ച്.എം ഇന്ദുകലയും മേയറിൽ നിന്ന് ഏറ്റുവാങ്ങി. ആർ. പ്രകാശൻ പിള്ള, വേദി പ്രസിഡന്റ് ശശി തറയിൽ, മാങ്ങാട് സുബിൻ നാരായൺ, ഡോ. ചേരൂർ രാധാകൃഷ്ണൻ, പുന്തലതാഴം ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |