കൊല്ലം: മരുത്തടി സ്വാതി നഗർ റസിഡന്റ്‌സ് അസോസിയേഷൻ മുഖേന കറങ്ങയിൽ മുക്ക് -ശക്തികുളങ്ങര റോഡിൽ തട്ടാംതറ ജംഗ്‌ഷനിൽ സ്ഥാപിച്ചിരുന്ന ട്രാഫിക് മിറർ അടിച്ചു തകർത്ത നിലയിൽ. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കരടികളിയുടെ മറവിൽ ചിലരാണ് മിറർ തകർത്തതെന്ന് സമീപ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ദൃശ്യങ്ങളുടെ പകർപ്പുകൾ സഹിതം പൊലീസിൽ പരാതി നൽകി. കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് അസോ. പ്രസിഡന്റ് സി.ഗൗതമൻ അറിയിച്ചു. കൊല്ലം കോർപ്പറേഷന്റെ ശക്തികുളങ്ങര ഹാർബർ ഡിവിഷൻ കൗൺസിലർക്കും പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |