SignIn
Kerala Kaumudi Online
Saturday, 05 September 2026 5.08 AM IST

കാക്കോട്ടുമൂല സ്കൂളിൽ നാളികേര ദിനാഘോഷം

kakkopot-
കാക്കോട്ടുമൂല സ്കൂളിൽ നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്ത ശേഷം മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, കുട്ടികൾ നാളികേരം കൊണ്ട് തയ്യാറാക്കി കൊണ്ടുവന്ന ഭക്ഷ്യ വിഭവ പ്രദർശനം വീക്ഷിക്കുന്നു

കൊല്ലം: മയ്യനാട് കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കാക്കോട്ടുമൂല ഗവ. മോഡൽ യു പി സ്കൂളിൽ നാളികേര ദിനാഘോഷം സംഘടിപ്പിച്ചു.

നാളികേരം കൊണ്ട് തയ്യാറാക്കിയ വിവിധ ഭക്ഷ്യവിഭവങ്ങളുടെയും തെങ്ങോല ചിരട്ട കൊതുമ്പ് ചകിരി നാര് എന്നിവ കൊണ്ട് തയ്യാറാക്കിയ അലങ്കാര വസ്തുക്കളുടെയും ചവിട്ടികളുടെയും കളിക്കോപ്പുകളുടെയും പ്രദർശനവും ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു. കോക്കനട്ട് പുഡ്ഡിംഗ്, കോക്കനട്ട് ലഡു, കോക്കനട്ട് ഹൽവ, തേങ്ങാ മിഠായി തുടങ്ങി നിരവധി വിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നു തയ്യാറാക്കി പ്രദർശനത്തിനായി സ്കൂളിൽ എത്തിച്ചു. മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി സ്‌കൂൾ അങ്കണത്തിൽ തെങ്ങിൻ തൈ നട്ട് നാളികേര ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശരണ്യ ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ അജീഷ, മയ്യനാട് കൃഷി ഓഫീസർ അഞ്ജു വിജയൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റും മുഖത്തല ബ്ലോക്ക് മെമ്പറുമായ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പ്രഥമാദ്ധ്യാപകൻ എ. ഗ്രെഡിസൺ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആർ. ബിന്ദു നന്ദിയും പറഞ്ഞു. സീനിയർ അദ്ധ്യാപകൻ എസ്. മനോജ്, എസ്.ആർ.ജി കൺവീനർ ഡി.ജി. ശ്രീദേവി അദ്ധ്യാപകരായ എൽ. ഹസീന, ജി. ഗ്രീഷ്മ, എം. തഹസീന, എസ്. അമൃത രാജ്,, ബി. ആമിന, ആർ. രശ്മി, ഷീന ശിവാനന്ദൻ, സന്ധ്യാ റാണി, എസ്. അൻസ, റെനി ജോൺ, ടി.എസ്. ആമിന, ആർ. ഇന്ദു, എസ്.എം.സി, പി.ടി.എ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL