കൊല്ലം: കോട്ടയ്ക്കകം ഓണം മഹോത്സവത്തിന്റെ സമാപന സമ്മേളനം മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മിറ്റി പ്രസിഡന്റ് ഷാജിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. മേയർ എ.കെ. ഹഫീസ്, കച്ചേരി ഡിവിഷൻ കൗൺസിലർ ശശികല റാവു, രക്ഷാധികാരി ജെ. ബിജു, ജി. ആനന്ദൻ, ആലയത്ത് ജി.കൃഷ്ണകുമാർ, ഇന്ദുജോസ്, എം.എസ്. ശ്രീലക്ഷ്മി, ഓണാഘോഷ കമ്മിറ്റി സെക്രട്ടറി പുഷ്പരാജ് തുടങ്ങിയവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം സിനിമാതാരം വിനു മോഹൻ നിർവഹിച്ചു. ജീവകാരുണ്യ പ്രവർത്തക ലത അനൂപിനെ മന്ത്രി ബിന്ദു കൃഷ്ണ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |