കൊല്ലം : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അടുത്ത വർഷത്തെ എൽ.ഡി.സി പരീക്ഷ ലക്ഷ്യമാക്കി 30 ദിവസത്തെ സൗജന്യ പി.എസ്.സി തീവ്ര പരിശീലനം 16 മുതൽ കൊട്ടാരക്കര ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും. രാവിലെ മുതൽ വൈകിട്ട് വരെയാണ് പരിശീലനം. ഈ മേഖലയിലെ പ്രഗത്ഭരായ അദ്ധ്യാപകർ നയിക്കുന്ന പരിശീലന പരിപാടിയിൽ എസ്.എസ്.എൽ.സി അടിസ്ഥാന യോഗ്യതയും സാധുവായ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. 50 പേർക്കാണ് പ്രവേശനം. പഠനസാമഗ്രികളും റാങ്ക് ഫയലും സൗജന്യമായി നൽകും. 30 ദിവസവും മുഴുവൻ സമയവും പരിശീലനത്തിൽ പങ്കെടുക്കാൻ സന്നദ്ധരായ ഉദ്യോഗാർത്ഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 11. ഫോൺ: 0474-2746789,0474-2457212
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |