കൊട്ടാരക്കര: വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായുള്ള യോഗ പരിശീലന പദ്ധതിയുടെ ബ്ളോക്ക്തല ഉദ്ഘാടനം കലയപുരം ആശ്രയയിൽ നടന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺബാബു ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബിന്ദുലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്തംഗം ജി.സരസ്വതി, ആശ്രയ ഡയറക്ടർ കലയപുരം ജോസ്, സി.പ്രസന്നകുമാർ, മിനി വേലപ്പൻ, സാലിക്കുട്ടി തോമസ്, ആർ.രാജേഷ്, ജി. പ്രദീപ്, ബിജി നാസർ, ലാലി ബിജു, ജി.ശോഭ, എം.മറിയം എന്നിവർ സംസാരിച്ചു. 30 കേന്ദ്രങ്ങളിലായിട്ടാണ് യോഗ പരിശീലനം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |