SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

വീടുകയറി ആക്രമണം: പ്രതി പിടിയിൽ

peter
പീറ്റര്‍

കൊല്ലം: വീട്ടിൽ അതിക്രമിച്ചുകയറി മാരകായുധം ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതി ചവറ തെക്കുംഭാഗം മാലിഭാഗം മുക്കോടുവിള കിഴക്കേതിൽ വീട്ടിൽ പീറ്റർ (47) പിടിയിലായി. തെക്കുംഭാഗം മാലിഭാഗം സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ രണ്ടിന് രാത്രി 11ഓടെ യുവാവിന്റെ വീട്ടിൽ കയറിയ പ്രതി കമ്പിവടി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവിൽ കഴിയവേയാണ്പിടിയിലായത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകൾ പീറ്ററിനെതിരെ നിലവിലുണ്ട്. ചവറ തെക്കുംഭാഗം എസ്.എച്ച്.ഒ ഷബ്നയുടെ നേതൃത്വത്തിൽ എസ്.സി.പി.ഒ അനീഷ്, സി.പി.ഒ ഷിനാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL