SignIn
Kerala Kaumudi Online
Sunday, 06 September 2026 4.07 AM IST

ഓട്ടോ ടാക്സികൾക്ക് പാർക്കിംഗ് വേണം

intuc-
ഓൺ ലൈൻഓട്ടോ ടാക്സികൾക്ക് പാർക്കിംഗ് സൗകര്യം അനുവദിക്കണം - ഐ. എൻ. റ്റി. യു. സി

കൊല്ലം: ഓൺലൈൻ ഓട്ടോ ടാക്സികൾക്ക് പാർക്കിംഗ് സൗകര്യം അനുവദിച്ചു നൽകണമെന്ന് ഓൺ ലൈൻ ഓട്ടോ ടാക്സി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ നേതൃ കൺവെൻഷൻ ആവശ്യ പ്പെട്ടു. പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ പലപ്പോഴും ഓൺലൈൻ ഓട്ടോ ടാക്സികൾ ശിക്ഷയ്ക്ക് വിധേയരാകുന്ന അവസ്ഥയാണ്. കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി ബി. ശങ്കരനാരായണ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അൻസാർ അലി കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. രാഹുൽ വെട്ടുകാട് യൂണിയന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അഡ്ഹോക് കമ്മിറ്റിഭാരവാഹികളായി നിഹാസ് (ജനറൽ സെക്രട്ടറി), സുഹൈൽ (സെക്രട്ടറി), മുബാറക് (വൈസ് പ്രസിഡന്റ്‌ ) പ്രിൻസ് (ട്രഷറർ), ഷെമീർ, നിഷാദ് (അംഗങ്ങൾ) എന്നിവരെ നിയമിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL