പെരിനാട്: കലാവേദി സംഘടിപ്പിക്കുന്ന തൃശൂർ പുലികളി ഇന്ന് നടക്കും രാവിലെ 8 ന് കോട്ടയ്ക്കകം എൻ.എസ്.എസ് കരയോഗം ഹാളിൽ ശ്രീമുരുകൻ പിള്ള മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്യും. ചെയർമാൻ ആർ. സജീവ് കുമാർ അദ്ധ്യക്ഷനാകും. 2.30 ന് പുലിയിറക്കം. 3.30 ന് തൃക്കടവൂർ മഹാദേവ ഷേത്രത്തിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന പുലികളി കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ബാബു ഫ്ലാഗ് ഒഫ് ചെയ്യും. 7ന് അഞ്ചാലുംമൂട്ടിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി, കൊല്ലം മേയർ എ.കെ. ഹഫീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ്. ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും. സെക്രട്ടറി പി.ആർ. ബിജു സ്വാഗതവും വനിതാരംഗം സെക്രട്ടറി അനുപമ ബിജു നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |