SignIn
Kerala Kaumudi Online
Monday, 21 September 2026 2.11 AM IST

കൃതികൾ ക്ഷണിച്ചു

bookd

എഴുകോൺ: പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ നൽകിവരുന്ന സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 10000 രൂപയും ശിൽപ്പവുമാണ് പുരസ്കാരം. 2023-26 കാലയളവിൽ പ്രസിദ്ധീകരിച്ച നോവലിനാണ് പുരസ്കാരം. ഈ കാലയളവിൽ പ്രസിദ്ധീകരിച്ച നോവലുകളുടെ മൂന്ന് വീതം പ്രതികൾ ഒക്ടോബർ 3ന് മുമ്പായി ജനറൽ സെക്രട്ടറി, പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ, ലൈലാ നിലയം, എഴുകോൺ പി.ഒ, കൊല്ലം, 691505 എന്ന വിലാസത്തിൽ ലഭിക്കണം. എഴുത്തുകാർ, പ്രസാധകർ, വായനക്കാർ എന്നിവർക്ക് പുസ്തകങ്ങൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9567367419, 94953 28863 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL