SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.01 AM IST

ഒളിവിലെ ഓർമ്മകളുമായി 'ദിശ' യുടെ റൗണ്ട് ടേബിൾ

disha-
ദിശ സാംസ്‌കാരികപഠനകേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ ജയചന്ദ്രൻ തൊടിയൂർ രചിച്ച മായുന്ന കാഴ്ചകൾ എന്ന പുസ്തകം തോപ്പിൽ സോമന് നൽകുന്നു

തൊടിയൂർ: കല്ലേലിഭാഗം ദിശ സാംസ്കാരിക പഠനകേന്ദ്രത്തിന്റെ പ്രതിമാസ പരിപാടിയായ 'റൗണ്ട് ടേബിൾ' തോപ്പിൽ ഭാസിയുടെ പ്രശസ്തമായ 'ഒളിവിലെ ഓർമ്മകൾ' എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. തോപ്പിൽ ഭാസിയുടെ മക്കളായ തോപ്പിൽ സോമൻ, മാല എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിപാടി നടന്നത്.

കല്ലേലിഭാഗം എസ്.എൻ.വി. എൽ.പി. സ്കൂളിൽ ചേർന്ന സാംസ്കാരിക സദസിൽ എസ്. അജയൻ പുസ്തക അവതരണം നടത്തി. തോപ്പിൽ സോമനും മാലയും അച്ഛനെക്കുറിച്ചുള്ള അവിസ്മരണീയമായ ഓർമ്മകളും അനുഭവങ്ങളും സദസുമായി പങ്കുവെച്ചു. എ.പി. അജിത്ത്കുമാർ, സുധി വയന്നൂർ, ലിസി നെൽസൺ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചടങ്ങിൽ വെച്ച് മാദ്ധ്യമപ്രവർത്തകൻ ജയചന്ദ്രൻ തൊടിയൂർ രചിച്ച 'മായുന്ന കാഴ്ചകൾ' എന്ന പുസ്തകം തോപ്പിൽ സോമന് സമ്മാനിച്ചു. വി.പി. ജയപ്രകാശ് മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിമൽ റോയ് സ്വാഗതം ആശംസിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള 'അക്ഷരദിശ' സ്കോളർഷിപ്പുകളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് തോപ്പിൽ ഭാസിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രമോദ് പയ്യന്നൂർ തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL