കൊല്ലം: കേന്ദ്ര പരിസ്ഥിതി വകുപ്പ് പുറത്തിറക്കിയ ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻ സഭ ജില്ലാ കമ്മിറ്റി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിക്ക് നിവേദനം നൽകി. ജില്ലയിലെ എട്ട് ജനസാന്ദ്രതയേറിയ വില്ലേജുകളാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. തോട്ടം തൊഴിലാളികൾക്ക് തൊഴിലും കിടപ്പാടവും നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടാകും. പരിസ്ഥിതി ദുർബല മേഖല പുനർ നിശ്ചയിക്കണമെന്ന് ജില്ലാ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് കെ.ആർ.മോഹനൻ പിള്ള, സെക്രട്ടറി അഡ്വ. ലെനു ജമാൽ എന്നിവരാണ് നിവേദനം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |