SignIn
Kerala Kaumudi Online
Sunday, 27 September 2026 1.55 AM IST

അമ്മയുടെ ജന്മദിനാഘോഷം ഇന്ന്; ആഘോഷ നിറവിൽ അമൃതപുരി

കൊല്ലം: ഭക്തിയുടെ ആനന്ദ നിമിഷങ്ങൾ സൃഷ്ടിച്ച് അമൃതപുരിയിൽ ഇന്ന് അമ്മയുടെ 73-ാം ജന്മദിനാഘോഷ ചടങ്ങുകൾ നടക്കും. ആഘോഷ പരിപാടികളിൽ പങ്കെടുക്കാനും അമ്മയുടെ അനുഗ്രഹം വാങ്ങാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഭക്തർ അമൃതപുരിയിൽ എത്തിയിട്ടുണ്ട്.

ജന്മദിനാഘോഷ പരിപാടികൾക്കായി ഒരേസമയം ഒരുലക്ഷം പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലിലാണ് ഇന്നലെ അമ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള വിശ്വസേവാദിനാഘോഷം ടന്നത്. അമ്മയ്ക്കായി പുഷ്പാലംകൃതമായ ഇരിപ്പിടമാണ് വേദിയിൽ സജ്ജമാക്കിയിട്ടുള്ളത്. അമ്മയുടെ പാദപൂജ ഉൾപ്പടെയുള്ള പരിപാടികൾ ലോകമെമ്പാടുമുള്ള ഭക്തർക്ക് തത്സമയം കാണാനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അമൃത വിശ്വവിദ്യാപീഠത്തിലെത്തുന്ന ഭക്തർക്ക് കുടിവെള്ളം, ആഹാരം, അടിയന്തര വൈദ്യ സഹായം എന്നിവ നൽകുന്നതിനുള്ള സൗകര്യങ്ങളും സജ്ജമായി.

അമ്മ സ്നേഹത്തിന്‍റെ കടൽ: ചെന്നിത്തല

മതമോ ജാതിയോ ഒന്നും നോക്കാതെ ഏവരെയും സ്നേഹിക്കുന്ന അമ്മ സ്നേഹത്തിന്റെ കടലാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അമൃതപുരിയിൽ ഇന്നലെ വിശ്വസേവാദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമരുന്നുകൾക്ക് എതിരെ സർക്കാർനടപ്പാക്കുന്ന തൂഫാൻ പദ്ധതിയ്ക്ക് അമൃത നൽകുന്ന പിന്തുണയും സഹകരണവും ഏറെ പ്രശംസനീയമാണെന്നും ചെന്നിത്തല പറഞ്ഞു.

മാതാ അമൃതാനന്ദമയിദേവി വിശ്വമാതാവ്:

പി.എസ്. ശ്രീധരൻ പിള്ള

വിശ്വമാതാവായാണ് ലോകം മാതാ അമൃതാനന്ദമയി ദേവിയെ കാണുന്നതെന്ന് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. അമൃതകീർത്തി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൃദയത്തിന്റെ ഭാഷയിലാണ് അമ്മ സംസാരിക്കുന്നത്. അത് ലോകത്തെ ഏതൊരാൾക്കും മനസിലാവുമെന്നും എല്ലാത്തിലും നന്മ മാത്രമാണ് അമ്മ ദർശിക്കുന്നതെന്നും അതുകൊണ്ട് തന്നെയാണ് അമ്മ ലോകമാതാവായി മാറിയതെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL