
കൊല്ലം: ഇ.വി.എം ഒഴിവാക്കി ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും ഡെമോക്രാറ്റിക്ക് ഫോറം, ഗാന്ധി ഫോറം, മൊറാർജി ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ജനാധിപത്യ സംരക്ഷണ ജാഗ്രതാ സദസ് ആവശ്യപ്പെട്ടു. ഫോറം പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മൊറാർജി ഫോറം വർക്കിംഗ് പ്രസിഡന്റ് ഡി.എം.എ.സലീം അദ്ധ്യക്ഷനായി. തകിടി കൃഷ്ണൻ നായർ, എ.കെ.രവീന്ദ്രൻ നായർ, ഫാ.ഗീവർഗീസ് തരകൻ, പ്രൊഫ. മാത്യു ജോൺ കുട്ടനാട്, നിധീഷ് ജോർജ്, ഡോ. പി.എൽ.ജോസ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |