
കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് 'നല്ല നടപ്പ്' വാക്കത്തോൺ നാളെ രാവിലെ 7ന് കൊല്ലം പ്രസ് ക്ളബിന് മുന്നിൽ നിന്ന് ആരംഭിച്ച് വി.പാർക്കിൽ സമാപിക്കും. ജില്ലാ സ്പോർട്സ് കൗൺസിൽ, സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, എസ്.പി.സി, എൻ.സി.സി എന്നിവയുടെ സഹകരണത്തോടെയാണ് വാക്കത്തോൺ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചെസ്റ്റ് പെയിൻ ക്ളിനിക്ക് എൻ.എസിൽ ആരംഭിച്ചു. ആറ് കാർഡിയോളജിസ്റ്റുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനം. എമർജൻസി ടെക്നീഷ്യന്റെ സേവനത്തോടൊപ്പം ഇ.സി.ജി സംവിധാനവും ആംബുലൻസിൽ ഒരുക്കും. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട പ്രത്യേക ഹെൽത്ത് പാക്കേജും ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |