
കൊല്ലം: യുവാവിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികളെ വെറുതേവിട്ടു. പരവൂർ നെടുങ്ങോലം കച്ചേരിവിള വീട്ടിൽ ഉണ്ണി (കാട്ടുണ്ണി), സൂരജ്, ശിശുപാലൻ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തിൽ കൊല്ലം അഡിഷണൽ ജില്ലാ ജഡ്ജി ഹരിപ്രിയ വെറുതേവിട്ടത്. അഭിഭാഷകരായ ജയൻ.എസ് ജില്ലാരിയോസ്, ആർച്ച, സോനാരാജ് എന്നിവർ പ്രതികൾക്കായി ഹാജരായി. 2016ൽ കരിപ്പൂർ സ്വദേശി വിനോദിനെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം അഡി. ജില്ലാ കോടതി വധശിക്ഷ വിധിച്ച പ്രതിയാണ് കാട്ടുണ്ണി. 2018ലെ രഞ്ജിത്ത് ജോൺസൺ കൊലക്കേസിലും ഇയാൾക്ക് കൊല്ലം അഡി. ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു. നിലവിൽ വിയ്യൂർ ജയിലിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |