SignIn
Kerala Kaumudi Online
Tuesday, 29 September 2026 1.33 AM IST

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചു, മകൾക്കും കൊച്ചുമകൾക്കുമെതിരെ കേസ്

ചടയമംഗലം: ഓഹരി എഴുതിനൽകാത്തതിന്റെ വൈരാഗ്യത്തിൽ 61കാരിയുടെ തലയിലൂടെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചെന്ന് പരാതി. ആയൂർ ഒഴുകുപാറയ്ക്കൽ അശ്വതി ഭവനിൽ രാധാമണിക്കാണ് ഗുരുതര പൊള്ളലേറ്റത്. പരാതിയിൽ മകൾ അശ്വതി (37), കൊച്ചുമകൾ എന്നിവർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.

ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കുടുംബ ഓഹരിയായി ലഭിച്ച വീടും വസ്തുവും അശ്വതിയുടെയും അമ്മ രാധാമണിയുടെയും അച്ഛൻ അശോകന്റെയും പേരിലാണ്. ഓഹരി ആവശ്യപ്പെട്ട് നേരത്തെയും തർക്കങ്ങളുണ്ടായിരുന്നു.

സംഭവദിവസം വഴക്കുണ്ടാക്കി മകൾ വീട്ടിൽനിന്ന് ഇറക്കിവിട്ട രാധാമണി സിറ്റൗട്ടിൽ ഇരിക്കവെ അശ്വതിയും മകളും ചേർന്ന് തിളച്ച വെള്ളം തലയിലൂടെ ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി.

കണ്ണിലും കവിളിലും ശരീരത്തിലും ഗുരുതര പൊള്ളലേറ്റ രാധാമണി ചികിത്സയിലാണ്. നേരത്തെ ഭർത്താവ് അശോകന്റെ മുഖത്തും സമാനമായി തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചിരുന്നു. ഇതിനും അശ്വതിക്കെതിരെ കേസെടുത്തിരുന്നതായി പരാതിയിലുണ്ട്. അതേസമയം, മാതാവ് തന്നെ മർദ്ദിച്ചെന്നാരോപിച്ച് അശ്വതിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL