
കൊല്ലം: കേരളത്തിലുടനീളം 34 വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സേവനം നടത്തിവരുന്ന എം.ജി.എം എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയ നാലാമത് ഗുരുരത്ന പുരസ്കാരത്തിന് സ്കൂൾ, കോളേജ് അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിലവിൽ അദ്ധ്യാപകരായി സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. ഗോപിനാഥ് മഠത്തിൽ, സെക്രട്ടറി, അവാർഡ് നിർണയ സമിതി, വൈ.ജി.എം ട്രസ്റ്റ് ഓഫീസ് ജി.വൈ. ബിൽഡിംഗ്, പുലമൺ, കൊട്ടാരക്കര, 691531 എന്ന വിലാസത്തിൽ ഒക്ടോബർ 25ന് മുമ്പ് അപേക്ഷകൾ ലഭിക്കണം. ഫോൺ: 9497175110.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |