
കൊട്ടാരക്കര: സദാനന്ദപുരം അവധൂതാശ്രമ മഠാധിപതി സ്വാമി ചിദാനന്ദഭാരതിയുടെ നവതി ആഘോഷം ഇന്ന് നടക്കും. രാവിലെ മുതൽ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, നാരായണീയ പാരായണം, നവതി സമ്മേളനം എന്നിവ നടത്തുമെന്ന് ആശ്രമം പി.ആർ.ഒ കെ.ആർ.രാധാകൃഷ്ണൻ അറിയിച്ചു. പാലക്കാട് ലക്കിടി സ്വദേശിയാണ് സ്വാമി ചിദാനന്ദ ഭാരതി. തപാൽ ജീവനക്കാരനായിരിക്കെ 1973ൽ സദാനന്ദപുരം ആശ്രമത്തിൽ എത്തിച്ചേർന്നു. 1985ൽ മഠാധിപതിയായിരുന്ന സ്വാമി പ്രേമാനന്ദ ഭാരതിയിൽ നിന്ന് സന്യാസ ദീക്ഷ സ്വീകരിച്ചു. 2003ൽ ആശ്രമ മഠാധിപതിയായിരുന്ന സ്വാമി ശങ്കരാനന്ദയുടെ സമാധിക്ക് ശേഷം മഠാധിപതിയായി. ബഹുഭാഷാ പണ്ഡിതനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |