
പത്തനാപുരം: കുര്യോട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജിലെ 2026-27 അദ്ധ്യയന വർഷത്തേക്ക് ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം ഗസ്റ്റ് അദ്ധ്യാപക നിയമത്തിനുള്ള അഭിമുഖം നടത്തുന്നു. കൊല്ലം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള നെറ്റ്, പി.എച്ച്.ഡി യോഗ്യതയുള്ളവർ ബയോഡേറ്റയും കോപ്പിയും സഹിതം ഒക്ടോബർ 8ന് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണം. നെറ്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55% മാർക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും. ഫോൺ: 8089710564, 8606144316.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |