
കൊല്ലം: ലോകമെങ്ങും ജനതതികൾ പൈതൃകത്തിന്റെ പ്രതീകമെന്നോണം ജലാശയങ്ങളെ സംരക്ഷിക്കുന്നുവെന്നും, മലിനീകരിക്കപ്പെടാത്ത ജലാശയങ്ങളാണ് ഒരു ജനതയുടെ സംസ്കാരിക അഭ്യുന്നതിയുടെ അടയാളമാണെന്നും കവി കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. പേരയം പ്രോഗ്രസീവ് കൾച്ചർ സെന്ററും ലൈബ്രറിയും സംഘടിപ്പിച്ച വി.ജോസഫ്അനുസ്മരണവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൾച്ചർ സെന്റർ രക്ഷാധികാരി എ.ഗ്രേഷ്യസ് അദ്ധ്യക്ഷനായി. കവി ശശിധരൻ കുണ്ടറ, സോണി.വി.പള്ളം തുടങ്ങിയവർ സംസാരിച്ചു. പ്രശ്നോത്തരി വിജയികളായ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |