SignIn
Kerala Kaumudi Online
Wednesday, 21 October 2026 4.02 AM IST

ഗാന്ധിജി അനുസ്മരണം

sevadal-
കോൺഗ്രസ് സേവാദൾ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഡി സി സി യിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു

കൊല്ലം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് സേവാദൾ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും വൃക്ഷത്തൈ നടീലും നടത്തി. ഗാന്ധി ചിത്രത്തിന് മുന്നിൽ നടന്ന പുഷ്പാർച്ചന ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ പ്രസിഡന്റ് എം.ഐ. ഹാഷിം അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. വിപിനചന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി വേലായുധൻകുട്ടി, ഷറഫ് കുണ്ടറ, മുബരിയ, നെട്ടയം സജി, ബിനോയ് ഷാനൂർ, സുബ്രഹ്മണ്യൻ, സബീന, അയത്തിൽ ശ്രീകുമാർ, സന്തോഷ് കുമാർ, കുന്നത്തൂർ മനോഹരൻ, സുധീർഖാൻ, മാലപ്പാട്ട് രമേശ്, വിലാസ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY