കൊല്ലം: ട്രാക്കിൽ തീ പടർത്തുന്ന ആവേശം സൃഷ്ടിച്ചാണ് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ആദ്യം ദിനം സമാപിച്ചത്. കൂടുതൽ ഫൈനൽ മത്സരങ്ങൾ നടക്കുന്നതിനാൽ ഇന്ന് ആവേശം കൂടുതൽ കനക്കും.
കിരീടത്തിനായി ജില്ലകൾ തമ്മിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. ഓരോ മത്സരത്തിലെ വിജയവും താരങ്ങൾക്കും ജില്ലകൾക്കും പ്രധാനമാണ്. അതുകൊണ്ട് തന്നെ കനത്ത ചൂടിനെ അവഗണിച്ച് ഓരോ ജില്ലയിൽ നിന്നും എത്തിയിട്ടുള്ള സംഘങ്ങൾ കളത്തിലിറങ്ങുന്ന താരങ്ങളെ വാശിയോടെ പ്രോത്സാഹിപ്പിക്കുകയാണ്.
മത്സരം പൂർത്തിയാകുമ്പോൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ പരസ്പരം അഭിനന്ദിച്ചും ആശ്വസിപ്പിച്ചുമാണ് താരങ്ങൾ മടങ്ങുന്നത്. ആദ്യദിനത്തിൽ കാര്യമായ പരാതികൾ ഉയരാത്തതിനാൽ സംഘാടകർ വലിയ ആശ്വാസത്തിലാണ്.
ആദ്യദിനം 76 പോയിന്റോടെ നിലവിലെ ചാമ്പ്യന്മാരായ പാലക്കാടാണ് മുന്നിൽ. മലപ്പുറം രണ്ടും തൃശൂർ മൂന്നും സ്ഥാനത്തുണ്ട്.
ആദ്യദിനത്തിൽ പോയിന്റ് നിലയിൽ പിന്നിൽ നിൽക്കുന്ന അതിതേഥയരായ കൊല്ലം ഇന്ന് നില കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |