ഇടുക്കി: ആലപ്പുഴയിലെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിലെ പുന്നപ്ര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി (ഐ.എം.ടി )യിൽ മുഴുവൻ സമയ എം.ബി.എ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്ക് തൽസമയ പ്രവേശനം നടത്തുന്നു. തിങ്കളാഴ്ച്ച രാവിലെ 10 ന് പ്രവേശനം ആരംഭിക്കും. 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ഫിഷറീസ് വിഭാഗക്കാർക്കും, എസ്.സി/എസ്.ടി, ഒ.ബി.സി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് ലഭിക്കും. ഫോൺ: 9188067601, 9946488075, 04772267602, 9747272045, 9746125234.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |