SignIn
Kerala Kaumudi Online
Monday, 19 October 2026 2.12 AM IST

അല്പം സ്വകാര്യത തരൂവെന്ന് സുഹൈലിന്റെ മാതാവ്

mini-cooper

കൊച്ചി: ദുഷ്കരമായ ജീവിതാവസ്ഥയിലൂടെ കടന്നുപോകുന്ന തങ്ങൾക്കും കുടുംബത്തിനും കുറച്ചു സ്വകാര്യത നൽകണമെന്ന അഭ്യർത്ഥനയുമായി നെടുമ്പാശേരി മിനി കൂപ്പർ കാർ അപകടത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ മാതാവും ഇഹ ഡിസൈൻസ് വസ്ത്രശാലയുടെ മാനേജിംഗ് ഡയറക്ടറുമായ നൂഹ സജീവ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് നൂഹയുടെ വീഡിയോ സന്ദേശം.


എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ആശങ്കയും മരിച്ച കുട്ടികളെക്കുറിച്ച് വിഷമവുമുണ്ട്. മക്കളെ നഷ്ടപ്പെടുമ്പോഴുള്ള വേദന മനസിലാക്കുന്നു. അത് മരണം വരെ മാറില്ല. ഞങ്ങളും സാധാരണ മനുഷ്യരാണ്. അടിസ്ഥാനരഹിതമായ വാർത്തകളും റീൽസും പ്രചരിക്കുന്നുണ്ട്. അമ്മയെന്ന നിലയിലും സംരംഭകയെന്ന നിലയിലും കുട്ടികളുടെ വീട്ടുകാരോട് പിന്തുണ അറിയിക്കുന്നു.

ഞങ്ങൾ ഉള്ളിടത്തോളം കാലം ആ കുടുംബങ്ങളോടൊപ്പമുണ്ടാകും. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. എല്ലാം സത്യസന്ധമായി നടക്കട്ടെ. സത്യമായ വാർത്തകൾ മാത്രം പുറത്തുവരട്ടെ എന്നു മാത്രമാണ് ആഗ്രഹം. സമൂഹമാദ്ധ്യമങ്ങളിൽ ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. ഞങ്ങളോട് പലർക്കും ദേഷ്യവും വിദ്വേഷവുമുണ്ടാകും. നിസഹായവസ്ഥയിലൂടെയാണ് ഞങ്ങളുടെ നാലംഗകുടുംബം കടന്നുപോകുന്നത്. പ്രചരിപ്പിക്കുന്ന കാര്യങ്ങളിൽ നിന്ന് ഞങ്ങളെ ഒഴിവാക്കിതരണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും പറഞ്ഞു.

കാറിൽ രൂപ

മാറ്റം കണ്ടെത്തി

മൂന്നു പേരുടെ മരണത്തിനിടയാക്കിയ സുഹൈലിന്റെ മിനി കൂപ്പർ കാറിൽ നിയമവിരുദ്ധമായ രൂപം മാറ്റലുകൾ ഉണ്ടെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. കാറി​ന്റെ സൈലൻസറും മാറ്റി​യി​ട്ടുണ്ട്. പ്രത്യേക സ്വിച്ച് ഘടിപ്പിച്ച് സൈലൻസറിന്റെ ശബ്ദം മാറ്റാനുള്ള സംവിധാനവും ഉണ്ടായിരുന്നു. അങ്കമാലി​ ജോയിന്റ് ആർ.ടി​.ഒ കാറിന്റെ വി​വരങ്ങൾ തേടി​ സുഹൈലി​ന്റെ പി​താവി​ന് നോട്ടീസ് അയച്ചി​ട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEDUMBASSERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA