SignIn
Kerala Kaumudi Online
Friday, 23 October 2026 8.34 AM IST

കഞ്ചാവ് കുറഞ്ഞു, 'കല്ല് ' ഇഷ്ടംപോലെ

mdma

കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കി ജില്ലയിലേയ്ക്ക് മാരകലഹരി ഒഴുകുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം. യുവതലമുറയ്ക്ക് കഞ്ചാവിനേക്കാൾ പ്രിയം കല്ലെന്ന കോഡ് ഭാഷയിലറിയപ്പെടുന്ന രാസലഹരിയായ എം.ഡി.എം.എയാണെന്നും റിപ്പോർട്ടുണ്ട്. വിൽക്കാനും വാങ്ങാനും കൂടുതുൽ എളുപ്പവും ലാഭവുമായതിനാൽ കഞ്ചാവ് മാഫിയ കൂട്ടത്തോടെ രാസലഹരിയിലേയ്ക്ക് തിരിഞ്ഞു. മുൻപ് കഞ്ചാവ് ഉപയോഗിച്ചിരുന്ന പലരും എം.ഡി.എം.എ പതിവാക്കി. ഡിമാൻഡ് കുറഞ്ഞതോടെ കഞ്ചാവ് കിട്ടാനില്ലാത്ത അവസ്ഥയും എം.ഡി.എം.എ സുലഭവുമാണ്. പൊലീസും എക്സൈസും പിടികൂടന്നതിന്റെ പതിൻമടങ്ങ് ലഹരി ജില്ലയിൽ വിൽക്കുന്നുവെന്നാണ് കണക്ക്.

റിസ്ക് കുറവ്, ഒപ്പം ഇരട്ടിലാഭം

കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിലും സൂക്ഷിക്കുന്നതും റിസ്ക് കൂടുതലാണ്. കൂടുതൽ പണം ലഭിക്കാൻ അമിതഅളവിൽ സൂക്ഷിക്കണം. മണവും പുറത്തുവരും. ഈ സാഹചര്യത്തിലാണ് മാഫിയാ സംഘങ്ങൾ കൂട്ടത്തോടെ രാസലഹരി വില്പനയിലേയ്ക്ക് മാറിയത്. വളരെ കുറഞ്ഞ അളവിന് പോലും ലാഭം കൂടുതലാണ്. ചെറുമണൽത്തരി പോലെയുള്ള രാസലഹരി നഖത്തിന്റെ ഇടയിൽ പോലും സൂക്ഷിക്കാം. ഒരു ചെറിയ തരി ഉപയോഗിച്ചാൽ രണ്ട് ദിവസം 'ഓൺ' ആയി നിൽക്കുമെന്നാണ് ഇവർ പറയുന്നത്.

സിഗരറ്റ് ഉപയോഗം കൂടി

16 വയസ് മുതൽ ആൺ- പെൺ ഭേദമില്ലാതെ സിഗരറ്റ് ഉപയോഗിക്കുന്നവരുണ്ടെന്നാണ് എക്സൈസ് കണ്ടെത്തൽ. മുറിസിഗരറ്റ് വലിച്ച് ആകാംഷ തീർത്തിരുന്ന പഴയ തലമുറയെപ്പോലെയല്ല. രാസലഹരി ഉപയോഗിച്ചതിന് ശേഷം സിഗരറ്റ് വലിച്ചാൽ കൂടുതൽ ആസ്വാദ്യകരമത്രേ. പൊതുസ്ഥലത്തെ പുകവലിയും കൂടി.

കെണിയിൽ വീണാൽ...

 ലഹരിക്കടത്തിൽ പ്രതികളേറെയും യുവാക്കൾ

ഉപയോഗിക്കുന്നത് വിദ്യാർത്ഥികൾ മുതൽ

അമിതലാഭം മാഫിയകളുടെ ഭാഗമാക്കുന്നു

പിടിക്കപ്പെടുന്നത് ഒറ്റുമ്പോൾ മാത്രവും

20 വർഷം തടവ്

മാരകലഹരിയായ എം.ഡി.എ അഞ്ച് ഗ്രാം വരെ പിടികൂടിയാൽ ഒരു വർഷമാണ് തടവ്. 10 ഗ്രാമിന് മുകളിൽ കൈവശം സൂക്ഷിച്ചാൽ കൊമേഷ്യൽ ക്വാണ്ടിറ്റിയായാണ് കണക്കാക്കുന്നത്. ഇത് 10 മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MDMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL