
കോട്ടയം : ക്ഷേത്രത്തിൽക്കയറി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും, പണവും മോഷ്ടിച്ച കേസിൽ യുവാവ് പിടിയിൽ. വാഴൂർ കാഞ്ഞിരപ്പാറ എരുമത്തല പെരുംകാവുങ്കൽ മുകേഷ് (36, കണ്ണൻ) നെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 25 ന് മാങ്ങാനം വിജയപുരം പടച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് സംഭവം. സപ്താഹ വേദിയിലെ വിഗ്രഹത്തിന് മുൻപിൽ ഉരുളിയിൽ വച്ചിരുന്ന ദക്ഷിണയായി കിട്ടിയിരുന്ന 8000 രൂപയും, ഇതിനടുത്തായി യജ്ഞാചാര്യന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം സ്വർണ്ണ മോതിരവുമാണ് മോഷണം പോയത്. ഇയാൾക്ക് കറുകച്ചാൽ, കോട്ടയം ഈസ്റ്റ് , പാമ്പാടി, മണിമല സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |