SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 PM IST

വനിതാരത്ന പുരസ്‌കാരം:  അപേക്ഷിക്കാം 

ഇടുക്കി:വിവിധമേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകുന്ന 'വനിതാരത്ന പുരസ്‌കാരം 2024' അവാർഡിന് അപേക്ഷ/നോമിനേഷൻ ക്ഷണിച്ചു.സാമൂഹ്യസേവനം, കായികരംഗം, പ്രതികൂലസാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ നിന്നുള്ള വനിതകൾക്ക് അവാർഡിന് അപേക്ഷിക്കാം. തങ്ങളുടെ പ്രവർത്തന മേഖലകളിൽ കാഴ്ച വെച്ചിട്ടുളള വ്യത്യസ്തവും, നൂതനവുമായ പ്രവർത്തനങ്ങൾ, നേട്ടങ്ങൾ, പുരസ്‌കാരങ്ങൾ എന്നിവയെ സംബന്ധിച്ച വിശദവിവരങ്ങൾ, രേഖകൾ, ഹ്രസ്വചിത്രീകരണം, പുസ്തകം, സി.ഡി, ഫോട്ടോ, പത്രക്കുറിപ്പ് എന്നിവ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തേണ്ടതാണ്. ഓരോ പുരസ്‌കാര ജേതാവിനും ഒരു ലക്ഷംരൂപയും ശില്പവും പ്രശസ്തി പത്രവും നൽകുന്നു. ജില്ലാ വനിതശിശുവികസന ഓഫീസിൽ ഒക്‌ടോബർ 10 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL