SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

അവർ തീർത്തു പ്രതിഷേധത്തിന്റെ മനുഷ്യച്ചങ്ങല

കടുത്തുരുത്തി-അറുനൂറ്റിമംഗലം റോഡിന്റെ ശോച്യാവസ്ഥ

കടുത്തുരുത്തി: ആകെതകർന്ന കടുത്തുരുത്തി-അറുനൂറ്റിമംഗലം റോഡിനായി ജനകീയവേദി തീർത്ത മനുഷ്യച്ചങ്ങല പ്രതിഷേധത്തിന്റെ മതിലായി മാറി. കടുത്തുരുത്തി മുതൽ അറുനൂറ്റിമംഗലം വരെ തീർത്ത മനുഷ്യച്ചങ്ങലയിൽ നൂറുകണക്കിനാളുകൾ കണ്ണികളായി. മൂന്നുവർഷമായി കുണ്ടും കഴിയും നിറഞ്ഞ നിലയിലാണ് റോഡ്. ഉടൻ നിർമ്മിക്കുമെന്ന വാഗ്ദാനങ്ങളല്ലാതെ പാലിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. മൂന്നു വർഷം മുൻപ് റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കാൻ സർക്കാർ 5.50 കോടി രൂപ അനുവദിച്ചിരുന്നു. അറുനൂറ്റി മംഗലം മുതൽ പെരുവ വരെ ടാറിംഗ് നടത്തിയെങ്കിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനുള്ളതിന്റെ പേരിൽ ബാക്കി റോഡ് പണി നടന്നില്ല. ജല അതോറിട്ടിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള വടംവലിയാണ് പ്രശ്നങ്ങൾക്ക് കാരണം. തകർന്നുകിടക്കുന്ന റോഡിൽ നിലവിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.

വാട്ടർ അതോട്ടിയുടെ പൈപ്പിടീൽ കഴിഞ്ഞു. ഇനി ഉടനെ ടാറിംഗ് നടക്കും. വിഷയത്തിൽ മന്ത്രിയുടെ ഉറപ്പ് ലഭിച്ചിട്ടുണ്ട്.

ജോസ് പുത്തൻകാല, ജില്ലാ പഞ്ചായത്തംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL