
കുമരകം : പുതുക്കി നിർമ്മിച്ച ആശാരിശേരി - കടമ്പനാട് റോഡിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ പുനരുദ്ധാരണ പണികൾ പൂർത്തിയാക്കിയത്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അദ്ധ്യക്ഷത വഹിച്ചു. കെ.എസ് സലിമോൻ കടമ്പനാട് നന്ദി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഘലാ ജോസഫ്, വാർഡ് മെമ്പർ ശ്രീജ സുരേഷ്, മറ്റു ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |