
മുതലക്കോടം: മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പും സമുചിതമായി നടത്തി. സ്‌കൂൾ മാനേജർ റവ. ഡോക്ടർ ജോർജ് താനത്തുപറമ്പിൽ പതാക ഉയർത്തി. സ്‌കൂൾ മാനേജർ റവ. ഡോ. ജോർജ് സ്ഥാനത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മാസ്റ്റർ ജെയിംസ് ജേക്കബ് സ്വാഗതമാശംസിച്ചു. പ്രിൻസിപ്പൽ റവ. ഫാ. പോൾസ് മാത്യു 2024- 25 വർഷത്തെ സ്‌കൂളിന്റെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. കോതമംഗലം രൂപത വികാരി ജനറൽ മോൻ. റവ. ഡോക്ടർ പയസ് മലേക്കണ്ടതിൽ അനുഗ്രഹപ്രഭാഷണവും ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനവും നടത്തി. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് മുഖ്യപ്രഭാഷണം നടത്തി. കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി റവ. ഫാദർ മാത്യു മുണ്ടക്കൽ യാത്രയയപ്പ് സന്ദേശം നൽകി. സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പൽ ഫാ. പോൾസ് മാത്യു, ബെന്നോ തിയോഫിലസ്, ഷേർലി സ്‌കറിയ, സെലിൻ സി.എ, ഡോ. സിൽവി തെരേസ് ജോസഫ്, ലാബ് അസിസ്റ്റന്റ് ലക്ഷ്മി പി. എന്നിവർക്ക് തൊടുപുഴ മുൻസിപ്പൽ കൗൺസിലർമാരായ ജോർജ് ജോൺ, സനു കൃഷ്ണൻ എന്നിവരും പി.ടി.എ പ്രസിഡന്റ് ജോർജ് കെ. ജോർജ്, മുൻ പ്രിൻസിപ്പൽ ജിജി ജോർജ്, എം.പി.ടി.എ പ്രസിഡന്റ് സ്മിതാ ബാബു, സ്റ്റാഫ് പ്രതിനിധികളായ സിൽവി ജോർജ്, ജോമോൻ ജോർജ് എന്നിവരും സംസാരിച്ചു. സ്‌കൂൾ ചെയർപേഴ്സൺ കുമാരി ഫിദ ഫാത്തിമ നന്ദി പറഞ്ഞു. കൾച്ചറൽ പ്രോഗ്രാമിന്റെ ഉദ്ഘാടനം സ്‌കൂളിലെ സംസ്ഥാനതല മിമിക്രി താരം മാസ്റ്റർ ഗൗതം കൃഷ്ണ അജിൽ നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |