SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

പി.സി. ജോർജിന്റെ മുൻകൂർജാമ്യ ഹർജി വിധി പറയാൻ മാറ്റി മതവിദ്വേഷ കേസുകളിൽ തടവ് ശിക്ഷ വേണമെന്ന് ഹൈക്കോടതി

d

കൊച്ചി: മതവിദ്വേഷ പ്രസ്താവനകളിൽ ജയിൽശിക്ഷ ഉറപ്പാക്കേണ്ടതാണെന്ന് ഹൈക്കോടതി. മതേതര രാജ്യമായ ഇന്ത്യയിൽ ഈ പ്രവണത അംഗീകരിക്കാനാകില്ലെന്നും ഇത്തരം കുറ്റകൃത്യത്തിനുള്ള ശിക്ഷ വർദ്ധിപ്പിക്കൽ നിയമനിർമ്മാതാക്കൾ പരിഗണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ പറഞ്ഞു.ചാനൽ ചർച്ചയിൽ മുസ്ലീം വിരുദ്ധ പ്രസ്താവന നടത്തിയെന്ന കേസിൽ പ്രതിയായ ബി.ജെ.പി നേതാവ് പി.സി. ജോർജിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.ഹർജി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി.

മതവിദ്വേഷക്കേസുകളിൽ പിഴശിക്ഷയാണ് സാധാരണ ലഭിക്കുക. 3 വർഷം വരെ തടവാണ് പരമാവധി ശിക്ഷ. ആവർത്തിച്ചു കുറ്റം ചെയ്യുന്നവർ പോലും പിഴയടച്ച് രക്ഷപ്പെടും. പുതിയ ക്രിമിനൽ നിയമത്തിലും ശിക്ഷ വർദ്ധിപ്പിച്ചിട്ടില്ല. ഇത്തരം കുറ്റകൃത്യങ്ങളെ ഗുരുതരമായി കാണേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പി.സി. ജോർജ് ഹൈക്കോടതിയുടെ മുൻ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് സീനിയർ അഭിഭാഷകൻ പി. വിജയഭാനു വാദിച്ചു. ഈ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ല. ആരോപിക്കപ്പെടുന്ന കുറ്റം ചെയ്‌തെന്നു തെളിഞ്ഞാൽ മാത്രമേ നിയമലംഘനം ഉറപ്പിക്കാനാകൂ. ഇക്കാര്യം സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യഹർജിയെ സർക്കാരിനായി ഹാജരായ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ എതിർത്തു. മുൻകേസുകളിൽ ശക്തമായ വ്യവസ്ഥകളോടെയാണ് ഹർജിക്കാരന് ജാമ്യം അനുവദിച്ചതെന്നു അതെല്ലാം ലംഘിച്ചിരിക്കുകയാണെന്നും സർക്കാർ വാദിച്ചു. കേസിൽ ജോർജിന്റെ അറസ്റ്റ് കോടതി തത്കാലത്തേക്ക് തടഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL