SignIn
Kerala Kaumudi Online
Thursday, 22 October 2026 9.19 PM IST

അയർക്കാട്ടുവയൽ പയനിയർ യു.പി സ്‌കൂൾ നവതിയിൽ

ayarkattuvayal
തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യു.പി സ്‌കൂളിന്റെ നവതി ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: തൃക്കൊടിത്താനം പയനിയർ യു.പി സ്‌കൂൾ നവതിയിലേക്ക്. 1936ൽ പി കെ നായരുടെ പരിശ്രമഫലമായി പയനിയർ എൽ.പി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. ആദ്യകാല മാനേജരായിരുന്ന പ്രാക്കുളം കൃഷ്ണപിള്ളയുടെ കാലത്ത് യു.പി സ്‌കൂളായി ഉയർന്നു. 1936ൽ തൃക്കൊടിത്താനം അയർക്കാട്ടുവയൽ ഭാഗത്ത് സ്ഥാപിതമായ പയനിയർ യു.പി സ്‌കൂൾ 2036ൽ 90 വർഷം പിന്നിടുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി പരിപാടികൾക്കായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജെയിംസ് നിർവഹിച്ചു. സിനിമ മിമിക്രി താരം ജോബി പാലാ കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എം.ആർ ശശി അദ്ധ്യക്ഷത വഹിച്ചു. ബിനോയ് ജോസഫ്, എച്ച്.എം പ്രീതി എച്ച്.പിള്ള, എം.എസ് വിശ്വനാഥൻ, കെ.എ ജോസഫ്, ജെയിംസ് ആന്റണി, കെ.കെ അജിമോൻ, മാസ്റ്റർ കെ.നകുൽ കൃഷ്ണ, ബി.പാർവതി, ജി. രതീഷ് എന്നിവർ പങ്കെടുത്തു. സർവീസിൽ നിന്നും വിരമിക്കുന്ന അനദ്ധ്യാപകനായ ജയപ്രകാശിന് യാത്രയയപ്പ് നൽകി നവതി ആഘോഷങ്ങളുടെ ഭാഗമായി മാർച്ച് 22ന് പൂർവ്വ അദ്ധ്യാപക വിദ്യാർത്ഥി സമ്മേളനം വിളിച്ചുചേർക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL