SignIn
Kerala Kaumudi Online
Friday, 23 October 2026 4.04 AM IST

പ്ലാ​റ്റിനം ജൂബിലി

platinam-jubili
വൈക്കം നടേൽ ഇടവകയിൽ എസ്.ഡി. സന്യാസ സമൂഹം പ്രവർത്തനമാരംഭിച്ച് 75 വർഷങ്ങൾ പൂർത്തിയായതിന്റെ പ്ലാ​റ്റിനം ജൂബിലി ആഘോഷം എറണാകുളം അങ്കമാലി അതിരൂപത മുൻ സഹായ മെത്രാൻ മാർതോമസ് ചക്യത്ത് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നടേൽ ഇടവകയിലെ എസ്.ഡി. സന്യാസ സമൂഹം പ്രവർത്തനമാരംഭിച്ചിട്ട് 75 വർഷങ്ങൾ പൂർത്തിയായതിന്റെ പ്ലാ​റ്റിനം ജൂബിലി ആഘോഷം നടത്തി. വൈകിട്ട് പളളിയിൽ കൃതജ്ഞത ബലിയും, ഓഡി​റ്റോറിയത്തിൽ അനുമോദന സമ്മേളനവും നടത്തി. എറണാകുളം അങ്കമാലി അതിരൂപത മുൻ സഹായ മെത്രാൻ മാർ തോമസ് ചക്യത്ത് ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന പളളി വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. നടേൽ പളളി വികാരി ഫാ. സെബാസ്​റ്റ്യൻ നാഴിയാമ്പാറ, സന്യാസി സമൂഹം പ്രൊവിൻഷ്യാൾ സിസ്​റ്റർ റെയ്സി തളിയൻ, സിസ്​റ്റർ ഹൃദ്യ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL