SignIn
Kerala Kaumudi Online
Friday, 23 October 2026 7.36 AM IST

വേമ്പനാട്ടു കായലിന്റെ ആഴം കൂട്ടണം

sivadasnarayanan
അഖിലകേരള ധീവരസഭ 110-ാം നമ്പർ ചെമ്പ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം ; വേമ്പനാട്ടുകായലിൽ എക്കലും മാലിന്യങ്ങളും നിറഞ്ഞ് ആഴം കുറഞ്ഞ് നീരൊഴുക്കിന് തടസമായത് മത്സ്യത്തൊഴിലാളികളുടെ തൊഴിലിന് തടസമായ സാഹചര്യത്തിൽ കായലിന് ആഴം കൂട്ടി മത്സ്യബന്ധനത്തിന് സൗകര്യമൊരുക്കണമെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ധീവരസഭ 110-ാം നമ്പർ ചെമ്പ് കരയോഗത്തിന്റെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെമ്പ് ജഗദംബിക ഓഡി​റ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കരയോഗം പ്രസിഡന്റ് പി.എൻ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.മോഹനൻ, സംസ്ഥാന കൗൺസിൽ അംഗം ടി.വി.സുരേന്ദ്രൻ, കരയോഗം സെക്രട്ടറി പി.വി.ശശാങ്കൻ, വൈസ് പ്രസിഡന്റ് പി.പ്രസാദ്, ജില്ലാ കമ്മ​റ്റി അംഗം കെ.പരമേശ്വരൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL