SignIn
Kerala Kaumudi Online
Friday, 23 October 2026 4.49 AM IST

ശിശുദിനാഘോഷ സമാപനം നാളെ

കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവൻ ശിശുദിനാഘോഷ സമാപനസമ്മേളനവും സമ്മാനദാനവും നാളെ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. കെ.സുരേഷ് കുറുപ്പ് സമ്മാനദാനം നടത്തും. യു.പി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കുട്ടികളുടെ പ്രധാനമന്ത്രി അമയ് അരവിന്ദ് (ഹോളി ഫാമിലി സ്‌കൂൾ) ശിശുദിനസന്ദേശം നൽകും. എൽ.പി വിഭാഗം മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനം നേടിയ അദ്വൈത് അരുൺ (ചിന്മയ സ്‌കൂൾ) അദ്ധ്യക്ഷത വഹിക്കും. കുട്ടികളുടെ ലൈബ്രറി

ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ മുഖ്യപ്രഭാഷണം നടത്തും . എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ഇൻ ചാർജ് കെ.സി

വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ.എം.പി ജോർജ്, ലതികാ സുഭാഷ്, എന്നിവർ

പ്രസംഗിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL