SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

സൈബർ തട്ടിപ്പ് : റെയ്‌ഡിൽ 12 പേർ പിടിയിൽ

കോട്ടയം: സൈബർ ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ പരിശോധനയിൽ 54 റെയ്ഡുകൾ നടത്തി 12 പേരെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുകളിലെ പരാതിക്കാർക്ക് നഷ്ടപ്പെട്ട പണം ചെക്ക് വഴിയോ എ.ടി.എം വഴിയോ പിൻവലിച്ച് തട്ടിപ്പുകാർക്ക് സഹായം ചെയ്ത് പ്രതിഫലം വാങ്ങിക്കുന്ന വിവിധ മ്യൂൾ ബാങ്ക് അക്കൗണ്ടന്റ് ഹോൾഡർമാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എ.ഡി.ജി.പി സൈബർ ഓപ്പറേഷൻസിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തുടനീളം നടത്തുന്ന സ്‌പെഷ്യൽ ഡ്രൈവ് ആണിത്.

സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഹണി കെ. ദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 6 പേർക്ക് നോട്ടീസ് ഇഷ്യൂ ചെയ്തു. 24 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 12 ഡിവൈസുകൾ കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL