
കോട്ടയം : പശ്ചിമേഷ്യയിൽ യുദ്ധഭീതിയിൽ കഴിയുന്ന പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പ്രാർത്ഥനയിൽ സമർപ്പിച്ച് ഓർത്തഡോക്സ് സഭ. സമാധാന സന്ദേശവുമായി സഭയുടെ മുഴുവൻ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടന്നു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേയായിരുന്നു പ്രാർത്ഥന. പത്തനംതിട്ട കോന്നി വട്ടക്കാവ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സഭയുടെ മെത്രാപ്പോലീത്താമാരും, വൈദികരും വിവിധ ദേവാലയങ്ങളിൽ ലോക സമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്ക് നേതൃത്വം വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |