SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ഡ്രോൺ സാങ്കേതിക വിദ്യ സംസ്ഥാനതല ദ്വിദിന ശില്പശാല സമാപിച്ചു

dron
സംസ്ഥാനതല ദ്വിദിന ശില്പശാലയിൽ പങ്കെടുത്തവർ

കോട്ടയം: കാർഷിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കുടുംബശ്രീ ഡ്രോൺ ദീദി അംഗങ്ങൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ദ്വിദിന ശില്പശാല എം.ജി സർവകലാശാല ക്യാമ്പസിൽ സമാപിച്ചു. കുടുംബശ്രീ മിഷനും മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഡ്രോണുകളുടെ പ്രവർത്തനരീതികൾ, കാർഷിക മേഖലയിലെ ഉപയോഗ സാധ്യതകൾ, മെയിന്റനൻസ്, റിപ്പയറിംഗ് തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക ക്ലാസുകൾ നടന്നു. ഡ്രോൺ പറത്തുന്നതിനുള്ള പ്രായോഗിക പരിശീലനവും ഫീൽഡ് തല പ്രദർശനവും സംഘടിപ്പിച്ചു. ശില്പശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ് പ്രൊഫസറും ഡീനുമായ ഡോ.കെ.ആർ ബൈജു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ.ദിവാകർ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.എസ് ഷാനവാസ് പദ്ധതി അവതരണം നടത്തി. പ്രകാശ് ബി.നായർ, ഡോ.പി.എൻ ഷമീന, ലതാ രാജൻ, ഡോ.എബിൻ വർഗീസ്, നിഷാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL